ഇളയ ദളപതി വിജയ് വോട്ട് ചെയ്യാനെത്തിയത് സൈക്കിളിൽ. താരം സൈക്കിൾ ചവിട്ടി ബൂത്തിലേയ്ക്കെത്തുന്നതിന്റെ വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍  വൈറലായി കഴിഞ്ഞു. ചെന്നൈയിലെ നീലാങ്കരൈയിലുള്ള ബൂത്തിലാണ് വിജയ് വോട്ട് ചെയ്യാനെത്തിയത്. 


ഇന്ധന വില വർധനയ്ക്കെതിരെയുള്ള പ്രതിഷേധ സൂചകമായിട്ടാണ് താരം സൈക്കിളിൽ വോട്ട് രേഖപ്പെടുത്താനെത്തിയതെന്നാണ് റിപ്പോർട്ടുകൾ.