Ticker

6/recent/ticker-posts

Advertisement

ഡ്രസ്സിന് 1.5 ലക്ഷം, ചെരിപ്പിന് 50,000 ഗ്ലാമർ ലുക്കിൽ തിളങ്ങി മലൈക അറോറ

 


മലൈക അറോറ ഫാഷൻ ലോകത്തിന്റെ  ഇഷ്ട താരം ആണ് . അത്രയേറെ പരീക്ഷണങ്ങൾ മലൈക വസ്ത്രധാരണത്തിൽ നടത്താറുണ്ട്. മാർച്ച് 24ന് സഹോദരി അമൃത അറോറയുടെ വീട്ടിൽ സംഘടിപ്പിച്ച പാർട്ടിക്ക് എത്തിയപ്പോള്‍ മലൈക ധരിച്ച വേഷവും അങ്ങനെ സോഷ്യൽ രംഗത്ത് തരംഗം ആകുകയാണ് 

സാറ്റിൻ റെഡ് ജേഴ്സി ജാക്കറ്റും ഷോർട്ട്സുമായിരുന്നു മലൈക്കയുടെ വേഷം.  ഗോൾഡ് സ്ട്രാപ് വാച്ച് ആയിരുന്നു മറ്റൊരു പ്രത്യേകത . ചുവപ്പ് നിറത്തിലുള്ള മാസ്ക്കും ധരിച്ചിരുന്നു.

ആഡംബര ഫാഷൻ ബ്രാൻഡായ ഗൂച്ചിയുടെ കലക്‌ഷനില്‍ നിന്നുള്ളതാണ് മലൈകയുടെ ‍ഡ്രസ്. ജാക്കറ്റിന് 1100 യൂറോയും ഷോർട്സിന് 650 യൂറോയുമാണ് വില. ഇന്ത്യൻ രൂപയിൽ ഏകദേശം 1.5 ലക്ഷം വരും. കേറ്റ് ക്രിസ്റ്റ്യൻ ലൗബൗട്ടിൻ ഹോളോഗ്രാം ഹീൽസും മലൈക ധരിച്ചിരുന്നു. ഇതിന് 52,000 രൂപ വിലയുണ്ട്. 


Post a Comment

0 Comments